Tuesday, October 11, 2011

ഒരു സൂര്യകാന്തി പൂവിന്റെ ഓര്‍മ്മയ്ക്ക്

.

പതിവുപോലെ അന്നും  alarm കൃത്യ സമയത്ത് തന്നെ വിളിച്ചുണര്‍ത്തി ..

A .C യുടെ തണുപ്പില്‍ പുതച്ച് മൂടി കുറച്ചുകൂടി കിടന്നുറങ്ങണം എന്നുണ്ട്..

പക്ഷെ ഓഫീസില്‍ പോകണമല്ലോ ... ഇനിയും എഴുനേല്‍ക്കാന്‍ വൈകിയാല്‍ പരേഷിന്റെ ഫ്ലാറ്റ് വരെയും ഓടേണ്ടി വരും.. മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു ....

പരേഷിന്റെ കൂടെ കാറിലാണ് ഓഫീസിലേക്കുള്ള യാത്ര... കുളിച്ചൊരുങ്ങി അവിടേക്ക് നടന്നു..

എന്നും കണ്ടു മുട്ടാറുള്ള മുഖങ്ങള്‍ ..

ബാങ്കില്‍ ജോലിചെയ്യുന്ന കുടവയറന്‍ അങ്കിള്‍ ... സുന്ദരിയായ നോര്‍ത്ത് ഇന്ത്യന്‍ ചേച്ചി... ഒരു കൈക്കുഞ്ഞും ആയി എന്നും ഉന്തുവണ്ടിയില്‍ എനിക്ക് മുന്‍പേ പോകുന്ന മറ്റൊരു ചേച്ചി...

അങ്ങനെ അങ്ങനെ ...

     ചൂട് പതിവിലും കൂടുതല്‍ ആണെന്ന് തോന്നു.. 2 മിനിറ്റ് നടന്നപ്പോഴേ വിയര്‍ത്തു തുടങ്ങി...5 മിനിറ്റ് കൂടി നടക്കണം പരേഷിന്റെ ഫ്ലാറ്റ് നു താഴെ എത്താന്‍... ആകെ കൊള്ളുന്ന വെയില്‍ ഈ 7 മിനിറ്റ് യാത്രയില്‍ ആണ്..

എങ്കിലും അത് തന്നെ അസഹനീയമാണ്.. അപ്പോള്‍ പകലന്തിയോളം ഈ പൊരി വെയിലില്‍ ജോലി ചെയ്യുന്നവരെ ഓര്‍ത്താല്‍ ??

മറ്റുള്ളവര്‍ക്കായ് ജീവിച്ച് തീരുന്ന ഇവരെ ഒക്കെ ആരെങ്ങിലും ഓര്‍ക്കുന്നുണ്ടാകുമോ ? ..

വഴിയരികില്‍ അന്ന്  മറ്റൊരു പുതുമുഖത്തെ കൂടി കണ്ടു മുട്ടി...

ഒരു സൂര്യ കാന്തി പൂവ്...

ഒരു ഫ്ലാറ്റ് നു താഴെ ആരോ നട്ടു വളര്‍ത്തിയ ചെടിയില്‍ വലിയൊരു സൂര്യ കാന്തി പൂവ് വിരിഞ്ഞിരിക്കുന്നു...

അല്പം അതിശയത്തോടെ തന്നെ ഞാന്‍ അതിനെ നോക്കി ..

ഈ കൊടും ചൂടില്‍ എങ്ങനെ ഈ പൂവിരിഞ്ഞു ??

മനസ്സില്‍ ശരിക്കും ഒരു കുളിര്‍മ്മ .. അതിശയം അപ്പോഴും ബാക്കി...

അത്രയും സുന്ദരിയാണ് ആ പൂവ് ...

ഇനിയും നോക്കി നിന്നാല്‍ ഓഫീസില്‍ എത്താന്‍ വൈകും... എങ്കിലും ഒരു ഫോട്ടോ എടുക്കണം എന്നുണ്ടായിരുന്നു... പക്ഷെ നാളത്തേക്ക് മാറ്റി ഞാന്‍ വീണ്ടും നടന്നു...

യാത്രയില്‍ എന്റെ ചിന്ത ഇപ്പോഴും ആ പൂവിനെ ചുറ്റി പറ്റി ആയിരുന്നു ...

ആരാണ് അത് നാട്ടു വളര്‍ത്തിയത്... ?

ഈ മരുഭൂമിയില്‍ അതിനു ആരാണ് വെള്ളം ഒഴിച്ചത് ... ?

അദ്ദേഹം അറിഞ്ഞിരുന്നോ, ചുട്ടു പൊള്ളുന്ന മണലിലും ആ ചെടിയില്‍ പൂ വിടരുമെന്ന് ?

അതോ അദ്ദേഹം ആ പൂവിനു പറ്റിയ രീതിയില്‍ ആ മണ്ണിനെ മാറ്റിയെടുക്കുക ആയിര്ന്നോ ?

ഏറെ പ്രതീക്ഷകളും ആയി ഒരു ലക്ഷ്യത്തിലേക്ക് ഇറങ്ങിതിരിക്കുന്ന ഏതൊരുവനും ഒരു വലിയ പാഠമായിരുന്നു ആ സൂര്യകാന്തിപ്പൂവും അദ്ദേഹവും ...

എനിക്കും ...

ഒരു ഉറപ്പുമില്ലാതെ ... സാഹചര്യങ്ങള്‍ അനുകൂലമല്ലാതെ ... ഒരു ലക്ഷ്യത്തിനായി ഇറങ്ങിത്തിരിക്കുന്ന യാത്ര ...

അതുപോലെ തന്നെ ആയിരിക്കുമല്ലോ അദ്ദേഹവും ആ ചെടിനട്ടത്...

ഒരു പുല്‍നാമ്പുപോലും ഇല്ലാത്ത ഒരിടം..

വെള്ളം ഒഴിച്ചു... തളിര്‍ക്കും എന്ന പ്രതീക്ഷയോടെ ...

ചുട്ടുപൊള്ളുന്ന വെയിലില്‍ എത്രയോ തവണ ആ കുഞ്ഞു ചെടിയും വാടി ഉണങ്ങിയിട്ടുണ്ടാകാം .. എങ്കിലും അയാള്‍ വെള്ളം ഒഴിച്ചു...

ചെടി തളിര്‍ത്തു .. വലുതായി .. നീണ്ട കാത്തിരുപ്പിനോടുവില്‍ ഒരു സുന്ദരിയായ പൂവ്..

പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ പലപ്പോഴും നമ്മുടെ ലക്‌ഷ്യം തന്നെ മറന്നേക്കാം... യാത്ര പാതി വഴിയില്‍ ഉപേക്ഷിച്ചേക്കാം ... അയാള്‍ ആ പരിശ്രമം പാതി വഴിയില്‍ ഉപേക്ഷിച്ചിരുന്നെങ്ങില്‍ ?

പല ദിവസവും എന്റെ യാത്രയില്‍ ഊര്‍ജ്ജം പകരാന്‍ ആ സൂര്യകാന്തി പൂവില്ലതാകുമായിരുന്നു ..

ഒരു ദിവസം പരേഷിന്റെ ഫ്ലാറ്റ് നു താഴേക്കുള്ള യാത്രയില്‍ കണ്ടത്..

ആരോ.. ചെടിയോടെ അതിനെ പിഴുതു കളഞ്ഞിരിക്കുന്നു ...

അങ്ങനെ ഒരു ചെടി അവിടെ നിന്നിരുന്നു എന്ന് പോലും തിരിച്ചറിയാത്തവണ്ണം ...

അതും എനിക്ക് മറ്റൊരു പാഠമായിരുന്നു....







Thursday, July 7, 2011

ഞാനും എണ്റ്റെ കാറും

വര്‍ഷത്തില്‍ ഒരിക്കല്‍ കിട്ടുന്ന അവധി അതും എണ്ണി ചുട്ട അപ്പം പോലെ 30 ദിവസങ്ങള്‍... തവണത്തെ യാത്രയ്ക്ക്ഒരു പ്രത്യേകത്ഉണ്ടായിരുന്നു...

10 - തീയതി ഞാന്‍ നാട്ടില്‍ വരും അതിനു മുന്‍പേ കാര്‍ വീട്ടില്‍ വന്നിരിക്കണം എന്ന് നിര്‍ബന്ധം പറഞ്ഞ്ഏല്പ്പിച്ചിരിക്കുന്നു...

പറഞ്ഞതുപോലെ തന്നെ നാട്ടില്‍ എത്തിയപ്പോള്‍ വണ്ടി പോര്‍ച്ചില്‍ കിടക്കുന്നു...

അപ്പോഴാണ്‌ ഇത് ഓടിക്കാന്‍ കൂടി അറിഞ്ഞിരിക്കണമല്ലോ എന്ന ചിന്ത വന്നത്..

നാട്ടില്‍ കൂട്ടുകാരെല്ലാം ജോലിയായി തിരക്കിലും ..ആകെ ഉള്ളത് കല്യാണം കഴിഞ്ഞു മധുവിധു ആഘോഷിച്ച് കൊണ്ടിരിക്കുന്ന അനീഷ്‌ ആണ്.. വണ്ടി ഓടിക്കണമെങ്കിലും പഠിപ്പിക്കണം എങ്കിലും അവന്‍ വരണം ... പക്ഷെ അവന്‍ വിരുന്നു ഉണ്നുന്നതിന്റെ തിരക്കിലും ....

അവസാനം ഞാന്‍ ഒരു തീരുമാനം എടുത്തു ഡ്രൈവിംഗ് സ്കൂളില്‍ ചേരാം എന്ന് .. അങ്ങനെ പഠനം തുടങ്ങി ..

കുറച്ച് ദിവസങ്ങള്‍ ആണ് നാട്ടില്‍ ഉള്ളൂ എന്നും പിന്നെ അത്യാവശ്യം പഠിച്ചു കഴിഞ്ഞാല്‍ സ്വന്തം വണ്ടി ഓടിച്ച്ചോളും എന്ന് തോന്നിയതുകൊണ്ടാണോ എന്നറിയില്ല ആശാന്‍ ഒരു മണിക്കൂറിനു പകരം 2 ഉം 3 ഉം മണിക്കൂര്‍ പട്‌പ്പിക്കുമായിരുന്നു..

അതോ ആശാന് ജീവനില്‍ പേടി ഉള്ളതിനാല്‍ പെട്ടെന്ന് കാര്യം അവസാനിപ്പിക്കാം എന്ന് കരുതി ആണോ എന്നും വര്‍ണ്യത്തില്‍ ആശങ്ക ...

അങ്ങനെ ഒരുവിധം വണ്ടി റോഡിലൂടെ പോയി തുടങ്ങിയപ്പോള്‍ ആശാന്റെ കയ്യില്‍ ഗാന്ധിജിയുടെ നാലു കടലാസും വാരിയിട്റ്റ് ഞാന്‍ പോന്നു ..

ആശാന്‍ പഠുപ്പിച്ച ആദ്യാക്ഷരങ്ങള്‍ മനസ്സില്‍ ഓര്‍ത്ത് കാര്‍ സ്റ്റാര്‍ട്ട്‌ ആക്കി... ഫസ്റ്റ് ല്‍ ഇടും ... Clutch ല്‍ നിന്ന് കാലെടുക്കും വണ്ടി ഓഫ്‌ ആകും... അങ്ങനെ പല പല ശ്രമങ്ങള്‍ക്കൊടുവില്‍ ഒരു വിധത്തില്‍ ഞാന്‍ വണ്ടി പോര്‍ച്ചില്‍ നിന്നിറക്കി...

ഇറക്കാനുള്ള എന്റെ ബുദ്ധിമുട്ട് ഞാന്‍ തന്നെ മനസിലാക്കി റോഡിലൂടെ ഉള്ള സാഹസം വേണ്ടെന്നുവെച്ച് തിരിച്ച് കയറ്റി ഇട്ടു...

അതും അതിലേറെ അഭ്യാസം ആയിരുന്നു....

ഇനിയും എങ്ങനാ ആശാന്റെ അടുത്ത ചെല്ലുക ...അങ്ങനെ വീണ്ടും യാത്ര ബൈക്കില്‍ തന്നെ...

ദിവസങ്ങള്കടന്നു പോയി...

പക്ഷെ ഇതിങ്ങനെ കിടന്നാല്‍ പോരല്ലോ.. വേറെ ഒരു വഴിയും ഇല്ലാതെ അനീഷിനെ തന്നെ വിളിച്ചു...

എടാ ഞാനും ഇവിടെ നിന്ന് ഒന്ന് മുങ്ങാനായി ഇരിക്കുവാ നീ വിളിച്ചത് നന്നായി .... ഇത്കേട്ടപ്പോള്‍ ഹോ ഇനിയെങ്കിലും പതിയെ കറങ്ങാന്‍ പോകാമല്ലോ എന്നോര്‍ത്ത്‌ എന്റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി...

അനീഷിന്റെ ശിക്ഷണത്താല്‍ കാര്‍ ഒരു വിധം ഓടിച് തുടങ്ങി..

ഒരു നാള്‍ ആലുവ വരെ പോകേണ്ടിയിരുന്നു ..അനീഷിനെ വിളിച്ചപ്പോള്‍ അവന്‍ പാലയില്‍ ഭാര്യവീട്ടില്‍ ...

ഒറ്റക്ക് പോയാലോ എന്നൊക്കെ ഒരു അതി മോഹം തോന്നി .. പക്ഷെ ലൈസന്‍സ് ഉം ഇല്ല ...

അനീഷിന്റെ ബാക്കി ( ഇരട്ടകളില്‍ ഇളയവന്‍ ) ബിനീഷിനെ വിളിച്ചപ്പോള്‍ അവന്‍ ഇന്ന് ഓഫീസില്‍ പോകാതെ എന്തുചെയ്യണം എന്നറിയാതെ ഇരിക്കുന്നു...

അവനെയും കൂട്ടി അലുവക്ക് വിട്ടു... ഒരു വഴിക്ക് പോകുന്നതല്ലേ എന്നോര്‍ത് ഒന്നുരണ്ട് ഫ്രണ്ട് നെയും വഴിയില്‍ നിന്ന് കൂടെ കൂട്ടി ..

അങ്ങനെ വല്യ തെറ്റില്ലാതെ പുക്കാട്ടുപടി വരെ എത്തി.. അവിടെ എത്തുന്നതിനു തോട്ടുമുന്പേ ഞാന്‍ ചോദിച്ചു ..

എടാ ഇതൊരു വല്ലാത്ത Junction ആണ് , നാലും കൂടിയ കവല... പോരാത്തതിന് നമ്മള്‍ക്ക്‌ പോകേണ്ട വഴിയില്‍ കയറ്റവും ...

നീ ധൈര്യമായിഎടുക്ക് ഞങ്ങളൊക്കെ ഇല്ലേ ..... ഇത് കേട്ടപ്പോള്‍ എനിക്കും ആവേശം കൂടി...

പതിയെ Juction ല്‍ എത്തിയതും ഒരു ഓട്ടോ വട്ടം വെച്ചു...

അവന്റെ ഭാഗ്യത്തിന് കാര്‍ എങ്ങനെയോ നിന്നു..

നിന്നതാണെങ്കില്‍ Wrong side ല്‍ .. കയറ്റത്തിലും ....

നാട്ടില്‍ തെറ്റ് ആരുടെ എന്നതല്ലല്ലോ .. ആദ്യം ആര് ആരെ ചീത്ത വിളിക്കുന്നോ അവന്‍ ആണ് മാന്യന്‍ .. അവന്‍ എന്നെ തന്നെ ചീത്ത വിളിച്ചു ...

കാര്‍ ഓടിച്ച് പരിചയം ഇല്ലാത്ത ഞാന്‍ ആകും തെറ്റ് കാണിച്ചതെന്ന് മനസ്സില്‍ ഓര്‍ത്ത് മിണ്ടാതിരുന്നു ...

ഞാന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ആക്കും ... Clutch നിന്നു കാലെടുക്കും വണ്ടി നില്‍ക്കും..

നിശബ്ധമായിരുന്ന പുക്കാട്ടുപടി യില്‍ Horn മുഴക്കം മാത്രം ...

പുക്കാട്ടുപടിയില്‍ ഒരു നിമിഷം കൊണ്ട് നാലുവഴിയും ബ്ലോക്ക്‌..

ഒരു ബസ്സ്‌ ആണെങ്ങില്‍ പുറകില്‍ ... ഓട്ടോ ഡ്രൈവര്‍ ആദ്യം ഒക്കെ ദേഷ്യപ്പെട്ട് പറഞ്ഞു നോക്കി ... എന്റെ ദയനീയത കണ്ട അവസാനം അയാള്‍ ചിരിച്ചു... ഞാനും ...

ഞാന്‍ വണ്ടി Start ആക്കിയിട്ട് ഈ ബ്ലോക്ക്‌ തീരില്ല എന്ന് തിരിച്ചരിഞ്ഞിട്ടാണോ എന്നറിയില്ല ബിനീഷ് ഇറങ്ങി വന്നു വണ്ടിയുടെ സാരഥ്യം ഏറ്റെടുത്തു..

പിന്നെ തിരിച്ച് ഞങ്ങളുടെ പഞ്ചായത്ത്‌ എത്തിയിട്ടേ അവന്‍ കാര്‍ എന്റെ കയ്യില്‍ തന്നുള്ളൂ ...

കാര്‍ എന്റെ കയ്യില്‍ കിട്ടിയപ്പോള്‍ എനിക്കൊരു ഐഡിയ തോന്നി..നേരെ കാളിയാറിനു പോയാലോ എന്ന് .. അവിടെ ചാച്ചന്റെ വീട്ടില്‍ പോകണം എന്ന് കുറെ ആയി കരുതുന്നു.. ഇതാണതിനു പറ്റിയ അവസരം എന്ന് ഞാന്‍ കരുതി ..

ബിനീഷിനും ജിബിക്കും 3 Star fecilities നല്‍കിയാലേ കൂടെ പോരു എന്ന് വാശി…

പിന്നെ പെരുമ്പാവൂരിനു മുന്പ് ഞാന്‍ വണ്ടി മറ്റാര്‍ക്കെങ്കിലും കൈമാറണം ...

നിബന്ധനകള്‍ അന്ഗീകരിച്ച്ച് യാത്ര പുറപ്പെട്ടു..

പെരുമ്പാവൂരില്‍ ഇറങ്ങി ആദ്യത്തെ നിബന്ധന പാലിച്ചു...

Treat ന്റെ അനന്തര ഫലമായി "പെരുമ്പാവൂര്‍ വരെ ഓടിച്ച നീ തിരിച്ച് വീടെത്തുന്നത് വരെ ഓടിക്കും" എന്നായി ....

കാര്‍ ഓടികൊണ്ടേ ഇരുന്നു .....

കയറ്റവും ഇറക്കവും.. മരങ്ങളും… വിജനമായ പുല്‍മേടുകളും കടന്നു.. കാളിയാര്‍ അടുക്കാറായി...

ഒരു വളവുതിരിഞ്ഞതും .. അതാ പോലീസ് കൈ കാണിക്കുന്നു ...

പെണ്ണൂകെട്ടാത്തതിനാല്എത്‌വഴിയും പോകാം ..തെക്കോട്ടും വടക്കോട്ടും നടക്കാം എന്നാ ലൈസന്‍സ് അല്ലാതെ വേറൊരു ലൈസന്‍സ് ഉം എന്റെ കൈയ്യില്‍ ഇല്ലാ ...

ഇതൊക്കെ ചിന്തിച്ചപ്പോഴേക്കും വണ്ടി Engine ഇടിച്ച് റോഡരുകില്‍ തന്നെ നിന്നു..

ഒരു പോലീസുകാരന്‍ കാറിനരികില്‍ വന്നു സി. ഐ വിളിക്കുന്നെന്നു പറഞ്ഞു..

എന്നിട്ടൊരു ചോദ്യവും… കാര്‍ ഓടിച്ച് പരിചയം ഇല്ലാലെ എന്ന്....

3000 RS ഉം അങ്ങേരുടെ വായില്‍ ഇരിക്കുന്നതും കേള്‍ക്കേണ്ടി വരുമെല്ലോ എന്നോര്‍ത് പതിയെ ഇറങ്ങി പോലീസ് ജീപ്പിനു അരികിലേക്ക് നടന്നു..

എന്നോടൊപ്പം ജിബിയും കൂടി...

അവിടെ സി ഐ എന്നെപ്പോലെ ലൈസന്‍സ് ഇല്ലാത്ത ആര്‍ക്കോ പിഴ എഴുതി കൊടുക്കുന്നത് പോലെ എന്തൊക്കെയോ കുറിച്ച് കൊടുക്കുന്നു...

എവിടെക്കാണ്‌ എല്ലാവരും കൂടി ? സി ഐ ഞങ്ങളെ നോക്കി ചോദിച്ചു ...

ഞാന്‍ പോകേണ്ട സ്ഥലവും വിവരങ്ങളും പറഞ്ഞു കൊടുത്തു..

വണ്ടിയില്‍ കുപ്പി വല്ലതും ഉണ്ടോ എന്ന് ചോദിച്ച് തീരുന്നതിനു മുന്‍പേ ജിബി ഇല്ലെന്നു തലയാട്ടിയിരുന്നു..

കാറില്‍ വല്ലതും ഉണ്ടോ എന്ന് നോക്കിക്കേ എന്ന് കാറിനരികില്‍ നില്‍ക്കുന്ന പോലീസ് കാരനോട് സി ഐ വിളിച്ച് ചോദിച്ചു ..

ഒന്നും കാണുന്നില്ല എന്നാ മറുപടിയില്‍ തൃപ്തനാകാതെ .. നീ അല്ലെ ഓടിച്ചത് നീ കഴിച്ചിട്ടുണ്ടോടാ എന്ന് എന്നോട് തിരക്കി ..ഞാന്‍ കഴിക്കില്ല എന്നു മറുപടിയും കൊടുത്തു .

എന്നാല് സീറ്റ്‌ ബെല്‍റ്റ്‌ ഇടാത്തതിന് ഒരു 100 രൂപ അടച്ചിട്റ്റ് പൊക്കോ... ഇവിടെ അടയ്ക്കുന്നോ അതോ കോടതിയില്‍ അടയ്ക്കുന്നോ?

ഇവിടെ തന്നെ അടച്ചേക്കാം ...... RECEIPT ല്‍ എങ്കിലും എഴുതാനായി ലൈസന്‍സ് ചോദിയ്ക്കുമെന്നാണു കരുതിയത്..

ആ ധാരണയും അവര്‍ അവര്‍ തെറ്റിച്ചു..

100 രൂപയും അടച്ച് ഞാന്‍ തന്നെ ഓടിച് കാളിയാര് പോയി തിരിച്ചു വന്നു ...

Friday, June 24, 2011

ആ സ്നേഹ സമ്മാനം .....

സച്ചിന്റെ Ferrari ഇനി സൂറത്തിലെ മുതലാളിക്ക് സ്വന്തം.

ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ച ആ ചുവന്ന Ferrari മാത്രമായിരുന്നു ക്രിക്കറ്റിലെ ഈ മഹാ പ്രതിഭയുടെ ജീവിതത്തില്‍ അല്പം എങ്കിലും ഒരു ജനപിന്തുണ നഷടമാക്കിയത് ..

2002 ല്‍ ബ്രാഡ്മാന്‍ ന്റെ 29 Test Century കളുടെ റെക്കോര്‍ഡ്‌ മറികടന്നതിനു ഷൂമാക്കര്‍ നല്‍കിയ Ferrari നാട്ടിലേക്ക് കൊണ്ടുവരുന്നതിന് നല്‍കേണ്ടTax, Govt. ഇളവുനല്കിയതും പിന്നീട് ജനരോക്ഷത്തെ തുടര്‍ന്ന് ആ തീരുമാനത്തില്‍ നിന്ന് പിന്മാറേണ്ടി വന്നതും ഒക്കെ പഴയ കഥ.

അത് എന്തും ആകട്ടെ..

ഒരാള്‍ സ്നേഹ സമ്മാന മായി നല്‍കിയ കാര്‍ വിറ്റത് അദ്ദേഹത്തോട് അനാദരവ് കാണിക്കുന്നതിന് തുല്യം അല്ലെ ?

ഉപയോഗിക്കുന്നില്ലെങ്ങിലും അത് മറ്റൊരാള്‍ക്ക് നല്‍കുക എന്നത് സച്ചിന്‍ എന്ന ഒരു നല്ല ക്രിക്കട്ടരെക്കാള്‍ ഉപരി നല്ല വ്യക്തിത്വത്തിന് ചേര്‍ന്നതാണോ ?

നമ്മുടെ കൊച്ചു കേരളത്തില്‍ പോലും നിത്യവൃത്തിക്ക് വകയില്ലാത്ത കായിക താരങ്ങള്‍ അവര്‍ക്ക് കിട്ടിയ മെഡല്‍ വില്‍ക്കാതെ അത് കാത്ത് സൂക്ഷിക്കുന്നു.

അവരുടെ മുന്നില്‍ സച്ചിന്‍ എന്ന പ്രതിഭ ചെറുതാകുകയല്ലേ ഇതുവഴി ചെയ്തത് ?

സച്ചിന്‍ എന്ന വ്യക്തിയെ ഇഷ്ടപ്പെടുന്ന അനേകരെ ഇത് വേദനിപ്പിച്ചുണ്ടാകാം ..

ആ വേദനയില്‍ ഞാനും പങ്കുചേരുന്നു..


.

Sunday, June 19, 2011

ഈ അവാര്‍ഡ്‌ കണ്ണ് തുറപ്പിക്കുമോ ?

ഈ അവാര്‍ഡ്‌ കണ്ണ് തുറപ്പിക്കുമോ ?

മലയാളത്തില്‍ കേട്ടു കേള്‍വി ഇല്ലാത്ത ഒരു അവാര്‍ഡ്‌ പ്രഖ്യാപനം ആയിരുന്നു ഈ കഴിഞ്ഞ വാരത്തില്‍ നടന്നത്ന, മികച്ചതിനെ മാത്രം തിരഞ്ഞെടുക്കുമ്പോള്‍ മോശം പ്രകടനങ്ങളെ വിലയിരുത്തി ഡൂല്‍ ന്യൂസ് ഡോട്ട് കോം ഏര്‍പ്പെടുത്തിയ ഫിലിം ബോര്‍ അവാര്‍ഡ്‌ 2010 .

മോഹന്‍ലാല്‍ മോശം നടന്‍ ... റീമ കല്ലിങ്കല്‍, അര്‍ച്ചന കവി മോശം നടി....

ഈ അവാര്‍ഡ്‌ പ്രഖ്യപിച്ചവര്‍ക്കും വിലയിരുത്തിയവര്‍ക്കും പോലും എതിരഭിപ്രായം ഉണ്ടാകില്ല മോഹന്‍ലാല്‍ ഒരു മികച്ച നടന്‍ അല്ലായെന്ന്.

മലയാളത്തിനു അവിസ്മരണീയ അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച അനശ്വര നടന്മാര്‍ അവരുടെ കഴിവിനും പക്യതക്കും ചേരാത്ത വേഷങ്ങള്‍ വെള്ളിത്തിരയില്‍ ആടി തിമിര്‍ക്കുമ്പോള്‍ ഇത്തരം ചില വിലയിരുത്തലുകള്‍ വേണ്ടി വരും ... വരണം ...

ഇവര്‍ക്ക് പറയാന്‍ ഒരുപാട് പഴയ കടപ്പാടുകള്‍ ഉണ്ടാകാം.

എത് പഴയ ബന്ധത്തിന്റെ പേരിലായാലും കഥയോ വേഷമോ നോക്കാതെ അഭിനയിക്കുമ്പോള്‍ അവര്‍ അറിയുന്നില്ല അവര്‍ ചെളി വാരി എറിയുന്നത് സ്വന്തം മുഖത്തേക്ക് തന്നെ ആണെന്ന് ...

പുതിയ തലമുറക്ക് മാതൃക ആകെണ്ടാവര്‍ ഇങ്ങനെ ഒക്കെ കാട്ടി കൂട്ടുമ്പോള്‍ ജനം അഭിനയം നിര്‍ത്തണം എന്ന് മുറവിളി കൂട്ടിയില്ലെങ്ങിലെ അതിശയം ഉള്ളൂ...

മലയാള സിനിമയുടെ പ്രതിസന്ധിക്ക് കാരണം വ്യാജ സിഡികള്‍ ആണെന്ന് പറയുമ്പോഴും ഓരോ നിമിഷത്തിനും അതിന്റേതായ വില കൊടുക്കുന്ന ജനം ഈ കോമാളിത്തരങ്ങള്‍ കാണുവാന്‍ അതിനും മെനക്കെടാതെ വരും.

പുഞ്ചിരിക്കുന്ന മുഖവുമായി അവാര്‍ഡ്‌ വേദിയില്‍ എത്തുന്ന ഇവര്‍ ഈ അവാര്‍ഡ്‌ ഏറ്റുവാങ്ങുവാന്‍ എത്തിയില്ലെങ്ങിലും..

ഇത് അവരുടെ കണ്ണുകള്‍ തുറപ്പിക്കും എന്ന് കരുതി കാത്തിരിക്കാം ...