Saturday, October 2, 2010

പരോപകാരി.....

.

വീട്ടിലേക്ക്‌ വിളിയ്ക്കാനുണ്ട്‌ നിങ്ങള്‍ ഫാത്തിമയില്‍ പോയി റൂമിലേക്ക്‌ വേണ്ട സാധനങ്ങള്‍ വാങ്ങി വാ...

ഇങ്ങനെ പറഞ്ഞു പോയ മനോജ്‌, ഞങ്ങള്‍ തിരിച്ച്‌ വന്നപ്പോള്‍ ഒരു പൊലീസുകാരനോട്‌ English -ല്‍

വാതോരാതെ പ്രസംഗിക്കുന്നത്‌ കേട്ട്‌ അല്‍പം ഭീതിയോടെയാണു ഞാനും ഇക്കാക്കയും ഓടിയെത്തിയത്‌...

ഞങ്ങളെ കണ്ട ഭാവം പോലും കാണിക്കാതെ മനോജ്‌ എന്തൊക്കെയോ പറയുന്നു...

പൊലീസുകാരന്‍ അറബിയില്‍ വളരെ ദേഷ്യത്തില്‍ തിരിച്ചും ....

ഒന്നും മനസ്സിലാകാതെ ഞങ്ങളും...

അല്‍പം കഴിഞ്ഞപ്പോള്‍ കാര്യം മനസ്സിലായി...

മനോജ്‌ പറയുന്നത്‌ പൊലീസുകാരനും .. പൊലീസുകാരന്‍ പറയുന്നത്‌ മനോജിനും മനസ്സിലാകുന്നില്ലെന്നു...

അവണ്റ്റെ കയ്യില്‍ ഒരു ചില്ലു കുപ്പി ഇരിക്കുന്നുണ്ട്‌...

ഇതാണു വിഷയം എന്നു ഇവരുടെ ഭാവത്തില്‍ നിന്നു ഊഹിച്ചെടുത്തു....

അറബി അല്ലാതെ മറ്റൊരു വാക്കും പൊലീസുകാരന്‍ പറയുന്നുമില്ലാ...

എന്താണെങ്കിലും അതില്‍ ആവശ്യത്തില്‍ അധികം ചീത്തകള്‍ ഉണ്ടെന്നു ആ പറച്ചിലില്‍ തന്നെ അറിയാം...

എന്തോ ഒരു ഇടവേളയ്ക്ക്‌ എന്ന പോലെ പൊലീസുകാരനു ഫോണ്‍ വന്നു...

അയാള്‍ വളരെ പെട്ടെന്നു ഇവനോടു എന്തോ വീണ്ടും പറഞ്ഞ്‌ ബൈക്കില്‍ പോവുകയും ചെയ്തു....

കാര്യം എന്തെന്നു മനൊജിനോടു തിരക്കി.....

"ഞാന്‍ G.M.C ഹോസ്പിറ്റലിനു മുന്നിലൂടെ വന്നപ്പൊള്‍ റോഡില്‍ ഒരു കുപ്പി കിടക്കുന്നു...

വണ്ടികയറുബോള്‍ കുപ്പി പൊട്ടാം...

കുപ്പിച്ചില്ലുകള്‍ വഴിയാത്രാക്കരുടെ ദേഹത്ത്‌ തെറിക്കാം...

അതുകൊണ്ട്‌ ആ കുപ്പി ഞാന്‍ റോഡില്‍ നിന്നെടുത്ത്‌ അപ്പുറത്തേക്ക്‌ മാറ്റിയിട്ടൂ...

ഈ പൊലീസുകാരന്‍ അതേ കണ്ടുള്ളൂ...

ഞാന്‍ ആണു കുപ്പി അലക്ഷ്യമായി ഇട്ടതെന്നു കരുതി അയാള്‍ എന്നോടു വന്നിട്ട്‌ അറബിയില്‍ എന്തൊക്കെയോ പറഞ്ഞു..

ഞാന്‍ 'ഇത്‌' അവിടെ നിന്നെടുത്‌ 'ഇവിടെക്ക്‌' മാറ്റിയിട്ടതേയുള്ളൂ എന്ന് അറിയാവുന്ന ഭാഷ യില്‍ എല്ലാം പറഞ്ഞു നോക്കി.....

പക്ഷേ പൊലീസുകാരനു മനസ്സിലാകണ്ടേ ....

ഇത്‌ ഏതോ കാട്ടറബിയാ ... "

ചിരി അടക്കിയാണെങ്കിലും മനോജിണ്റ്റെ ദു:ഖത്തില്‍ ഞങ്ങളും പങ്കു ചേറ്‍ന്നു....

പൊലീസുകാരനു എന്തോ അത്യാവശ്യം വന്നതു കൊണ്ട്‌ ഒട്ടകബിരിയാണി തിന്നാതെ അവന്‍ രക്ഷപെട്ടു....

റൂമിലേയ്ക്കുള്ള വഴിയില്‍ കുപ്പി waste bin -ല്‍ തന്നെ നിക്ഷേെപിക്കാനും മനോജ്‌ മറന്നില്ല ......


.

Wednesday, September 22, 2010

ദു:ഖ വെള്ളി....

.

പതിവിലും വ്യത്യസ്തമായ ഒരു വെള്ളിയാഴ്ച്ച..

സാധാരണ ഞാന്‍ 11 നും 11.30 നും ഇടയ്ക്കുള്ള ശുഭ മുഹൂര്‍ത്തത്തിലാണു ഉണരുന്നത്‌...

അന്നു ഞാന്‍ 8.30 നു ഉണര്‍ന്നു... എന്തോ ഉറങ്ങാന്‍ തോന്നിയില്ല...

പ്രഭാത കര്‍മ്മങ്ങള്‍ക്ക്‌ ശേഷം ഒരു കപ്പ്‌ ചായയുമായി ഞാന്‍ കമ്പ്യൂട്ടറിനു മുന്നില്‍..

പത്രത്താളുകള്‍ മറച്ചു.... വിരസമായ വാര്‍ത്തകള്‍.... പിന്നെ email .. social network...

Facebook ല്‍ എത്തിയപ്പോള്‍ വളരെ കൌതുകമായ ഒരു ചിത്രം കണ്ടു..

മലയാള സിനിമയ്ക്ക്‌ വ്യത്യസ്തമായ ഒരു ശൈലി സമ്മാനിച്ചു മറഞ്ഞ വേണു നാഗവള്ളിയുടെ ചരമ വാറ്‍ത്തയില്‍

DNA INDIA എന്ന പത്രം ജഗതി ശ്രീകുമാറിണ്റ്റെ ചിത്രം വെച്ച്‌ പ്രസിദ്ധീകരിച്ചിരിക്കുന്നു.....

ചിത്രത്തിണ്റ്റെ കൌതുകവും... വിരസമായ വെള്ളിയാഴ്ചയും എന്നെ ഈ വാറ്‍ത്ത സുഹ്രുത്തുക്കളെ കൂടി അറിയിക്കണം എന്ന ഒരു തീരുമാനത്തില്‍ എത്തിച്ചു...

അതുകൊണ്ട്‌ ഞാന്‍ Facebook ല്‍ അപരിചിതന്‍ upload ചെയ്ത ആ ചിത്രം mail ല്‍ attach ചെയ്ത്‌ മലയാളത്തില്‍ തന്നെ സ്വ.ലേ എന്നു subject ഉം കൊടുത്ത്‌ forward ചെയ്തു...

രസകരങ്ങളായ മറുപടികളും കിട്ടി....

അടുത്ത ദിവസം രാവിലെ office ല്‍ എത്തി ഇമെയില്‍ നോക്കിയപ്പൊള്‍ കാണുന്നത്‌ സുനീഷ്‌ എന്ന സുഹ്രുത്തിണ്റ്റെ "സ്വ. ലേ" ഇമെയിലിണ്റ്റെ യഥാര്‍ത്ഥ ഉറവിടം തേടിക്കോണ്ടുള്ള ഒരു മെയില്‍..

"എനിക്ക്‌ എണ്റ്റെ ഒരു സുഹ്രുതു വഴി ഈ മെയില്‍ കിട്ടി... ഞാന്‍ ഇത്‌ DNA INDIA ക്ക്‌ അയച്ചു കൊടുത്തു.. അവര്‍ Reply ചെയ്ത മെയിലില്‍.. നിങ്ങള്‍ അയച്ച മെയില്‍ fake ആണു ... 'ആരോ ഞങ്ങള്‍ക്കെതിരെ മനപൂര്‍വം ഉണ്ടാക്കി അയച്ച മെയില്‍ ആണു.. ഇതിണ്റ്റെ യഥാര്‍ത്ഥ ഉറവിടം പറഞ്ഞില്ലെങ്ങില്‍ നിങ്ങളുടെ പേരില്‍ കേസ്‌ കൊടുക്കും' ... അതുകൊണ്ട്‌ ലെജിയ്ക്ക്‌ ആരാണു ഇത്‌ forward ചെയ്തതെന്ന് വ്യക്തമാക്കുക ഇല്ലെങ്ങില്‍ ഞാന്‍ കുടുങ്ങും"

കൂടെ DNA INDIA പത്രത്തില്‍ വന്ന വാര്‍ത്തയുടെ ചിത്രവും..അതില്‍ വേണു നാഗവള്ളി്‌ തന്നെ...

എനിക്ക്‌ Facebook നിന്നു ലഭിച്ചതാണു ... അതില്‍ ആരോ upload ചെതിരുന്നത്‌ ഞാന്‍ മെയില്‍ ആക്കി നിങ്ങള്‍ക്കയച്ചതാണെന്നും ഞാന്‍ reply കൊടുത്തു.

എണ്റ്റെ നിരപരാധിത്വം തെളിയിക്കാന്‍ ഞാന്‍ Facebook ല്‍ പോയി link എടുത്ത്‌ അയയ്ക്കാന്‍ നോക്കിയപ്പൊള്‍ ...

അവിടെ നിന്നും ആ Photo delete ചെയ്തിരിക്കുന്നു...

ഇത്‌ കണ്ടതും എണ്റ്റെ മനസ്സിലേയ്ക്ക്‌...പിണറായിയും അദ്ദേഹത്തിണ്റ്റെ വീടെന്നു കാണിച്ച്‌ പ്രചരിച്ച ഒരു കള്ള ഇമെയില്‍ ഉം ... പിന്നീടു Dubai യില്‍ നിന്ന് അതയച്ച ആളെ എന്തൊ അത്യാവശ്യം പറഞ്ഞു നാട്ടിലേക്ക്‌ വിളിപ്പിച്ച്‌ arrest ചെയ്തതും...

എല്ലാം ഒരു വെള്ളിടി പോലെ കടന്നു പോയി....

ഇനി എന്ത്‌ എന്നു തിരിച്ചറിയാന്‍ പറ്റാത്ത ഒരു അവസ്ഥ..

എങ്ങിലും ഞാന്‍ ഫേസ്‌ ബൂകിലെ ഫ്രണ്ട്‌സ്‌ ണ്റ്റെ ഭിത്തികള്‍ കയറി ഇറങ്ങി..

എനിക്ക്‌ മാറിപ്പോയതാണോ...

ഞാന്‍ ഉദ്ദേശിച്ചിരുന്ന ആളുതന്നെ അല്ലെ അത്‌ upload ചെയ്തിരുന്നത്‌...

എവിടെയും ആ ഇമേജ്‌ കണ്ടെത്താന്‍ സാധിച്ചില്ല..

ഒന്നേ ഉള്ളൂ രക്ഷ ഒരു അറബി പെണ്ണിണ്റ്റെ കയ്യും കാലും പിടിച്ച്‌ അവളെ കെട്ടുക.. എന്ത്‌ വന്നലും നാട്ടിലേെക്ക്‌ പോകാതിരിക്കുക....

ഇങ്ങനെ ചിന്തകള്‍ പലതായി....

ഞാന്‍ അന്നു ആ ഇമേജ്‌ കമ്പ്യൂട്ടറിലെക്ക്‌ കോപ്പി ചെയ്യാതെ ഫേസ്‌ ബുക്ക്‌ ല്‍ നിന്നും നേരിട്ട്‌ മെയിലില്‍ attach ചെയ്യുകയാണു ഉണ്ടായത്‌ ..

അതുകൊണ്ട്‌ ആ ഇമേജ്‌ ണ്റ്റെ URL അറിയാന്‍ സാധിക്കണം...

അങ്ങനെ അയച്ച മെയില്‍ പരിശോധിച്ചപ്പോള്‍ Facebook ണ്റ്റെ Secure server തന്നെ...

ശ്വാസം അല്‍പം നേരെ ആയി....

എങ്ങിലും അത്‌ upload ചെയ്ത വ്യക്തിയുടെ വിവരങ്ങള്‍ കണ്ടെത്തണമെങ്ങില്‍ എത്രയോ കടംബകള്‍ ഇനിയും കടക്കണം...

Officil ആണെങ്കില്‍ പിടിപ്പത്‌ പണിയും ഉണ്ട്‌...

ഇതിനൊരു പരിഹാരം കണ്ടെത്തുകയും വേണം...

അതിനു മുന്‍പേ സുനിഷ്‌ നു DNA സ്റ്റാഫ്‌ അയച്ച മെയിലില്‍ എന്തെങ്ങിലും സത്യം ഉണ്ടോ എന്നറിയാന്‍ അവരുടെ web site ലെ archive പരിശോൊധിക്കാന്‍ തന്നെ തീരുമാനിച്ചു...

അവറ്‍ക്കാണെങ്ങില്‍ 5 edition കളും ഉണ്ട്‌...

ഇതില്‍ എത്‌ ദിവസം...എത്‌ edition ല്‍ ആണു ഈ വാറ്‍ത്ത വന്നതെന്നു ഒരു പിടിയും ഇല്ല...

കണ്ടെത്തേണ്ടത്‌ എണ്റ്റെ ഉത്തരവാദിത്വം ആയതിനാല്‍ ഞാന്‍ ഓരോ edition ണ്റ്റെയും താളുകള്‍ മറച്ചു..

വാറ്‍ത്ത കണ്ടെത്തി..

അതില്‍ വേണു നാഗവള്ളി തന്നെ പ്രസന്നവദനനായി ഇരിക്കുന്നു...

ഓരൊ Edition കഴിയും തോറും എണ്റ്റെ Tension ഉം കൂടി കൂടി വന്നു..

എല്ലാത്തിലും വേണു നാഗവള്ളി തന്നെ...

ദിലീപ്‌ സാര്‍ എത്തേണ്ട സമയവും ആയിരിക്കുന്നു....

വേഗത്തില്‍ ഒരോ താളുകളും മറച്ചു...

അങ്ങനെ ഒടുവില്‍ ബാംഗ്ളൂറ്‍ Edition ണ്റ്റെ 10 അം പേജ്‌...

അതില്‍ വേണു നാഗവള്ളിയ്ക്ക്‌ പകരം നമ്മുടെ ജഗതി ഇതാ തല ഒരു വശത്തേക്ക്‌ തിരിച്ച്‌ ചിരിച്ചിരിക്കുന്നു.....

ഇത്‌ കണ്ടതും ഞാന്‍.. ഞാനായി..

സുനിഷ്‌ നു മെയില്‍ അയച്ച ആ DNA സ്റ്റാഫും അറിഞ്ഞിരിക്കില്ല ഇവര്‍ക്ക്‌ ഇങ്ങനെ ഒരു അബദ്ധം പറ്റിയിട്ടുണ്ടെന്നു...

ഉടന്‍ സുനിഷ്‌ നു Reply കൊടുത്തു Link ഉം Screen shot ഉം സഹിതം...

ഇമെയില്‍ അയച്ച DNA INDIA യിലെ പക്ഷി ശാസ്ത്രജ്ഞനെ കണ്ടാല്‍ ഒരു 10 cent. സ്ഥലം എഴുതി കൊടുക്കണേ എന്നോരു അടി കുറിപ്പും.....




വാല്‍ക്കഷ്ണം....

വേലി ചാടിയ പശുവിനു കോലു കൊണ്ടു മരണം...


.

Monday, May 31, 2010

വെളുക്കാന്‍ തേച്ചത്‌.....

വീട്ടിലെ പൂച്ചയും ഞാനും അത്ര രസത്തിലല്ല...
വീട്ടില്‍ വളര്‍ത്തുന്നതല്ലെങ്ങിലും ഒരു മൂന്നു പൂച്ച എങ്ങിലും കാണും എപ്പോഴും...
മച്ചിന്‍ മുകളില്‍ ആണു ഇതിണ്റ്റെ എല്ലം സഹവാസം...
ഞാന്‍ നാടു കടത്തിയിട്ടും തിരിച്ച്‌ വന്നതോ,
എന്നെ പേടിച്ച്‌ പ്രസവം അടുത്ത വീട്ടില്‍ ആക്കിയതോ ആണു ഇന്നു വിലസി നടക്കുന്ന ഇവറ്റകള്‍ എല്ലാം... പാലു തട്ടി മരിക്കുംബോള്‍ മാത്രമേ മമ്മിക്ക്‌ പൂച്ചകളോടു ദേഷ്യം തോന്നൂ.
അല്ലാത്തപ്പോള്‍ ചോറും കറിയുമായി പുറകെ നടന്നോളും...
ചുരുക്കി പറഞ്ഞാല്‍ ഞാന്‍ ആണു അവറ്റകളുടെ ആജന്‍മ ശത്രു..

അങ്ങനെയിരിക്കെയാണു ഞാന്‍ ഉറങ്ങി കിടന്നപ്പോള്‍ എതോ കണ്ടന്‍ പൂച്ചയും ആയി അടി കൂടി ഒരുവള്‍ എണ്റ്റെ മുകളിലേക്ക്‌ വീണത്‌...
പേടിച്ച്‌ വിറച്ച്‌ എഴുന്നേറ്റ ഞാന്‍ അന്ന് ഉറങ്ങിയതേ ഇല്ലാ...
പിന്നീട്‌ ഞാനും പൂച്ചയും തമ്മില്‍ ഉള്ള അകലം കൂടി കൂടി വന്നു...
കയ്യില്‍ കിട്ടുന്ന എന്തിലും ഞാന്‍ പൂച്ചയില്‍ ഉന്നം പിടിക്കാന്‍ തുടങ്ങി...

അങ്ങനെ ഒരിക്കല്‍ സ്കൂള്‍ വിട്ടു വന്നപ്പോള്‍ ഞാന്‍ കാണുന്ന കാഴ്ച മീന്‍ വ്രുത്തിയാക്കുന്ന മമ്മിക്ക്‌ മുന്നില്‍ protection കൊടുക്കുന്ന ആ ബ്ളാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ പൂച്ചയെയാണു...
കഴിഞ്ഞ ദിവസത്തെ കല്ലേറില്‍ നിന്ന് തലനാരിഴക്ക്‌ രക്ഷപെട്ടതിണ്റ്റെ നേരിയ പേടി പോലും അവള്‍ക്ക്‌ എന്നെ കണ്ടപ്പോള്‍ തോന്നിയില്ലാ...
അതെങ്ങനാ ശ്രദ്ധ മുഴുവന്‍ മീനില്‍ അല്ലെ..

ഇത്‌ എന്നിലെ കൊലപാതകിയെ ഉണര്‍ത്തി...
ഇവനെ ഇന്നു തട്ടിയെക്കാം എന്നായി എണ്റ്റെ ചിന്ത... എങ്ങനെ തട്ടണം എന്നും...
ഒടുവില്‍ ഞാന്‍ ഒരു തീരുമാനത്തില്‍ എത്തി...
ചാകുംബൊള്‍ എന്തെങ്ങിലും കഴിച്ച്‌ തന്നെ ചാകട്ടെ അവള്‍...
അങ്ങനെ മമ്മി അറിയാതെ ഞാന്‍ ഒരു മീന്‍ തലയില്‍ പച്ചക്കറിക്ക്‌ ഇടാന്‍ വെച്ചിരുന്ന furadan ചേര്‍ത്ത്‌ പൂച്ചക്കിട്ട്‌ കൊടുത്തു....
മണ്ടന്‍ പൂച്ച സ്നേഹത്തോടെ കോടുത്തതാണെന്നു കരുതി കൊലച്ചോര്‍ ( മീന്‍ തല) ഇരുന്ന ഇരുപ്പില്‍ അകത്താക്കി....
അല്‍പം കഴിഞ്ഞതും അവന്‍ പതിയെ തല ഇട്ട്‌ ആട്ടാന്‍ തുടങ്ങി..
പിന്നെ ചാരായം കുടിച്ച കുട്ടപ്പായിയെ പോലെ കറങ്ങി നടന്നു...വീഴുന്നു..
ഇതെല്ലാം ഒരു ജേതാവിണ്റ്റെ ആവേശത്തില്‍ കണ്ടു നിന്ന എന്നെ ഞെട്ടിച്ച്‌...
കറങ്ങി വീണ പൂച്ച അതാ Boun vitta കുടിച്ച ആവേശത്തില്‍ മുറ്റത്തിനു തലങ്ങും വിലങ്ങും ഒോടുന്നു...
ഒടുവില്‍ ഒോട്ടം മതിയാക്കി ഒന്നും സംഭവിക്കാത്ത മട്ടില്‍ പതിയെ മീന്‍ വെട്ടുന്ന മമ്മിക്ക്‌ അരികിലേക്ക്‌...
എണ്റ്റെ ശ്രമങ്ങളെല്ലാം വെറുതെ ആയെന്നാലോചിച്ച്‌ നില്‍ക്കുംബൊള്‍ അവള്‍ അതാ മമ്മി അറിയാതെ ഒരു മീനും എടുത്ത്‌ ഒോടുന്നു....

അങ്ങനെ ഞാന്‍ കാരണം അവള്‍ക്കന്ന് Bourn vitta ഇട്ട മീന്‍ തലയും കിട്ടി.. മീനും കിട്ടി...

ഇന്നും അവളുടെ പിന്‍ തലമുറക്കാര്‍ വീട്ടില്‍ നിര്‍ഭയം വിലസുന്നു....